ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്

തൊടുപുഴ : ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്. ചിന്നക്കനാൽ 301ന് സമീപം താമസിക്കുന്ന മൂന്ന് ആദിവാസികൾക്ക് വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ച പോസ്റ്റുകൾ പിഴുതുമാറ്റി വൈദ്യുതി വിച്ഛേദിക്കാനാണ് വനംവകുപ്പിൻ്റെ നിർദ്ദേശം. കെഎസ്ഇബി കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസർവിലൂടെ വൈദ്യുത ലെയ്ൻ വലിച്ചു എന്നുള്ളതാണ് വനംവകുപ്പിന്റെ ആക്ഷേപം.റവന്യൂഭൂമി കയ്യേറി ജണ്ട സ്ഥാപിച്ചിരുന്നു.

പിന്നീട് റിസർവ് ഫോറസ്റ്റ് വിജ്ഞാപനം ഇറക്കിയതിനെതിരെ പ്രതിഷേധം ഉയർന്നതോടെ സംസ്ഥാന സർക്കാർ വിജ്ഞാപനവുമായി ബന്ധപ്പെട്ട തുടർനടപടികൾ തടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഇടപെടൽ. അതേസമയം വനംവകുപ്പ് കാലങ്ങളായി തങ്ങളെ ഉപദ്രവിക്കുന്നുവെന്നും പോകാൻ മറ്റൊരു ഇടമില്ലെന്നും കുടുംബങ്ങൾ പറയുന്നു. കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് വീട്ടുനമ്പരും നൽകിയിട്ടുണ്ട്. വീടുകൾക്ക് പഞ്ചായത്തിൽ കരമടയ്ക്കുന്നുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി വൈദ്യുതി എത്തിച്ചു നൽകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*