ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും കെ രാധാകൃഷണന്‍ വിജയിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന ചേലക്കരയില്‍ കോണ്‍ഗ്രസിനോട് സീറ്റ് ആവശ്യപ്പെടാന്‍ കെഎസ്‌യു. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം പ്രമേയം പാസാക്കി. സംസ്ഥാന ഉപാധ്യക്ഷന്‍ അരുണ്‍ രാജേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്നാണ് വിവരം. അതേസമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഇതുവരെ ആരംഭിച്ചിട്ടില്ല.
ചട്ടപ്രകാരം ആറ് മാസത്തിനിടെ തെരഞ്ഞെടുപ്പ് നടത്തണം. ആദ്യ ഘട്ടത്തില്‍ രമ്യ ഹരിദാസിന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും ഉള്‍പ്പെടെ പേരുകള്‍ ചേലക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടിരുന്നു. ഒരു ഘട്ടത്തില്‍ മുന്‍ എംഎല്‍എ വി ടി ബല്‍റാമിന്റെ പേരും ചേലക്കരയില്‍ ഉയര്‍ന്ന് കേട്ടിരുന്നു.
നിതിന്‍ കണിച്ചേരിയുടേയും എ വി ഗോപിനാഥിന്റേയും പേരാണ് എല്‍ഡിഎഫ് ക്യാംപുകളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം ബിജെപിയില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Be the first to comment