കേരള കാത്തലിക് കരിസ്മാറ്റിക് ഫെല്ലോഷിപ്പ് കിംഗ്ടം ഗ്ലോബല്‍ മീറ്റ് നടത്തപ്പെട്ടു

അതിരമ്പുഴ :   കേരള കാത്തലിക് കരിസ്മാറ്റിക് ഫെല്ലോഷിപ്പ് കിംഗ്ടം കെ.സി.സി.എഫ്.കെയുടെ ആദ്യത്തെ ഗ്ലോബല്‍ മീറ്റ് നടത്തപ്പെട്ടു. ജൂലൈ 11ന് അതിരമ്പുഴ കാരിസ്ഭവനില്‍ വെച്ച് നടത്തപ്പെട്ട സമ്മേളനം കാരിസ്ഭവന്‍ സുപ്പീരിയര്‍ ഫാ.കുരിയന്‍ കാരിക്കല്‍ ഉദ്ഘാടനം ചെയ്തു.

1986 ഒക്ടോബറിലാണ് കേരള കാത്തലിക് കരിസ്മാറ്റിക് ഫെല്ലോഷിപ്പ് കിംഗ്ടം അഥവാ സരരളസ സ്ഥാപിതമാകുന്നത്.  ഫിലിപ്പ് മുരിങ്ങൂര്‍ ആരംഭം കുറിച്ച  സരരളസയില്‍ അനിയന്‍ കല്ലൂര്‍, ജോസഫ് ആന്റണി, റ്റോമിച്ചന്‍ മേപ്പുറം, രാജു മാഗീഴന്‍ എന്നിവര്‍ ആദ്യകാല പ്രവര്‍ത്തകര്‍ ആയിരുന്നു. അല്‍മായ കരിസ്മാറ്റിക് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ  സരരളന്റെ ആദ്യത്തെ ഗ്ലോബല്‍ മീറ്റ്  ജൂലൈ 11ന് അതിരമ്പുഴ കാരിസ്ഭവനില്‍ വെച്ചാണ് നടത്തപ്പെട്ടത്.

കാരിസ്ഭവന്‍ സുപ്പീരിയര്‍ ഫാ.കുരിയന്‍ കാരിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏതെല്ലാം രീതികളില്‍ സുവിശേഷവല്‍ക്കരണം നടത്താന്‍ പറ്റുക എന്നതിനെ കുറിച്ച് ഫാ.കുരിയന്‍ കാരിക്കല്‍ വിശദീകരിച്ചു.   ഗ്ലോബല്‍ മീറ്റില്‍ അല്‍മായ വാചനപ്രഘോഷകരായ ജെയിംസ്‌കുട്ടി ചമ്പക്കുളം, സാബു ആറുതൊട്ടി, സന്തോഷ് റ്റി, പാപ്പച്ചന്‍ പള്ളത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*