ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശ നല്‍കിയ കത്ത് ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശ നല്‍കിയ കത്ത് ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് ജയില്‍ വകുപ്പും പോലീസും അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത് തുടങ്ങിയവര്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള ശുപാര്‍ശ ചോര്‍ന്നതിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരില്‍ നല്‍കിയ ശുപാര്‍ശ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് എങ്ങയെന്നാണ് പരിശോധിക്കുക.

അതീവ രഹസ്യമായി തയ്യാറാക്കി ജയില്‍ വകുപ്പ് സര്‍ക്കാരില്‍ നല്‍കിയ പട്ടിക ചോര്‍ന്നതില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയില്‍ വകുപ്പിനെയും പോലീസും അന്വേഷിക്കും. ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ജയില്‍ വകുപ്പ് ഡി ഐ ജിയും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസും അന്വേഷിക്കും . ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*