ചാന്ദ്രദിന ആഘോഷം വേറിട്ട കാഴ്ചകളുമായി സെൻ്റ് മേരിസ് എൽ. പി.സ്കൂൾ അതിരമ്പുഴ

അതിരമ്പുഴ : എല്ലാവർഷവും ജൂലൈ 21, നാം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ വർഷം ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച അവധി ദിവസമായതിനാൽ സെൻ്റ്  മേരിസ് എൽ.പി സ്കൂളിലെ കുട്ടികൾ ഇന്ന് ചാന്ദ്രദിനത്തിന്റെ ആഘോഷങ്ങൾ നടത്തി. നാലാം ക്ലാസുകാരുടെ നേതൃത്വത്തിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച്  ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

തുടർന്ന് കുട്ടികൾ ഒരുക്കിയ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച റോക്കറ്റുകളുടെ വിവിധതരം മോഡലുകളും, PHASES OF THE MOON, SOLAR SYSTEM, ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾ എന്നിവയും സ്കൂളിൽ പ്രദർശിപ്പിച്ചു . ഓരോ ക്ലാസ്സിലെയും അധ്യാപകാരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഇവ അണിയിച്ചൊരുക്കിയത്.

രണ്ടാം ക്ലാസിലെ  സാധിക ആർ അനു ചാന്ദ്രദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, നാലാംക്ലാസിലെ പഠിക്കുന്ന ഫെമിൻസ് ഫാത്തിമ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ വർക്കിംഗ് മോഡലിലൂടെയും കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*