
കോട്ടയം : മീനച്ചിലാറ്റിൽ മൂന്നിലവ് കടവുപുഴ ഭാഗത്ത് യുവാവ് മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയ കൊല്ലം ഈസ്റ്റ് കല്ലട വിമല സദനം അഖിൽ (27) ആണു മരിച്ചത്. അഖിലും കൂട്ടുകാരും ഇല്ലിക്കൽക്കല്ല്, ഇലവിഴാപ്പൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങും വഴി കടവുപുഴയിൽ ആറ്റിൽ ഇറങ്ങുകയായിരുന്നു.
Be the first to comment