ആദായ നികുതി ഘടനയിലും മാറ്റം: പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല

മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ആദായ നികുതി ഘടനയിൽ മാറ്റം. പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല. മൂന്നു മുതൽ ഏഴ് ലക്ഷം വരെ 5% നികുതി. 7 മുതൽ 10 ലക്ഷം വരെ 10% നികുതി. 10 മുതൽ 12 ലക്ഷം വരെ 15% നികുതി. 12 മുതൽ 15 ലക്ഷം വരെ 20 % നികുതി. 15 ലക്ഷം മുതൽ വരുമാനമാനമുള്ളവർക്ക് 30 ശതമാനവുമാണ് നികുതി.

പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000ത്തിൽനിന്ന് 75,000 ആക്കി ഉയർത്തി. ടി ഡി എസ് സംവിധാനം ലളിമാക്കുമെന്നും പ്രഖ്യാപനം. ഇ–കൊമേഴ്സ് കമ്പനികൾക്കുള്ള ടിഡിഎസ് 0.1% ആയി കുറച്ചു. മധ്യവർഗത്തെ സഹായിക്കാൻ ആദായ നികുതി പരിഷ്കാരം. മൂലധന നേട്ടത്തിനുള്ള നികുതി സംവിധാനവും ലളിതമാക്കി. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കി.

ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നിയമനടപടിയില്ല. ഫാമിലി പെൻഷൻകാർക്ക് ഡിഡക്ഷൻ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കോർപ്പറേറ്റ് നികുതി കുറച്ചു. വ്യവഹാരങ്ങളും പരാതികളും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകൾ‌ പരിഹരിക്കുമെന്ന് ധ​നമന്ത്രി നിർമലാ സീതാരാമൻ.

 

Be the first to comment

Leave a Reply

Your email address will not be published.


*