
സ്വയം പരിചരണം എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ജൂലൈ 24 ഇന്റര്‍നാഷണല്‍ സെല്‍ഫ് കെയര്‍ ദിനമായാണ് ആചരിക്കുന്നത്. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. സ്വയം പരിചരണം കൊണ്ട് മൊത്തത്തിലുള്ള ജീവിത നിലവാരം തന്നെ ഉയര്‍ത്താന്‍ കഴിയും. സെല്‍ഫ് കെയറിന് സഹായകരമാകുന്ന 5 പ്രധാന കാര്യങ്ങള്‍.
1. മെഡിറ്റേഷന്‍
എല്ലാ ദിവസവും കുറച്ചു നിമിഷം ധ്യാനിക്കാന്‍ പരിശീലിക്കുക. മനസിന്റെ സമ്മര്‍ദം കുറക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും ധ്യാനം ഏറെ സഹായിക്കും. ഇമോഷണല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനും മെഡിറ്റേഷന്‍ ചെയ്യുന്നത് നല്ലതാണ്.
2. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍
പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ഉന്മേഷവും ഉണര്‍വും ലഭിക്കും. നന്നായി വെള്ളം കുടിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
3. വ്യായാമം
ശരിയായ ആരോഗ്യത്തിന് വ്യായാമം ശീലമാക്കുക. നടത്തം, യോഗ, നൃത്തം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാം. പതിവ് വ്യായാമം ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ശരിരായ വ്യായാമം മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും പ്രധാനമാണ്.
4. ഡിജിറ്റല്‍ സമ്മര്‍ദ്ദം അകറ്റുക
ഡിജിറ്റല്‍ ലോകത്തു നിന്ന് ഇന്ന് മാറി നില്‍ക്കുക അത്ര എളുപ്പമല്ല. എങ്കിലും അതിന്റെ സമയം പരിമിതപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സക്രീന്‍ ടൈം കുറക്കുന്നത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ക്കാന്‍ കഴിയും. മാത്രമല്ല മാനസികമായി അനുഭവപ്പെടുന്ന സമ്മര്‍ദത്തിന് അയവ് വരുത്താനും സഹായിക്കും.
5. നല്ല ഉറക്കം
ശരീരവും മനസും ഉണര്‍വോടെ പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ഉറക്കം ആവശ്യമാണ്. എല്ലാ രാത്രിയിലും നല്ല ഉറക്കം ലഭ്യമാണെന്ന് ഉറപ്പു വരുത്തുക. സുഖകരമായ ഉറക്കത്തിന് ശാന്തമായ അന്തരീക്ഷം ഉറപ്പു വരുത്തുക.
Be the first to comment