അജയ് ദേവ്ഗണിന്റെ സിങ്കം സീരീസിലെ പുതിയ ചിത്രം ദീപാവാലി റിലീസായി തിയേറ്ററുകളിലെത്തും

അജയ് ദേവ്ഗണിന്റെ സിങ്കം സീരീസിലെ പുതിയ ചിത്രം ദീപാവാലി റിലീസായി തിയേറ്ററുകളിലെത്തും. ദേവ്ഗണിന് പുറമെ, കരീനാ കപൂര്‍, അക്ഷയ് കുമാര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്‌റോഫ്, ടൈഗര്‍ ഷ്‌റോഫ് തുടങ്ങി വന്‍ താരനിരയാണ് സിങ്കം എഗൈനിലുള്ളത്.ഓഗസ്റ്റ് 15-ന് ചിത്രം തീയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, ദീപാവലി റിലീസായി എത്തുമെന്ന് സംവിധായകന്‍ രോഹിത് ഷെട്ടി വ്യക്തമാക്കി. 2011-ലാണ് സിങ്കത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. സൂര്യയുടെ ഹിറ്റ് തമിഴ് ചിത്രമായ സിങ്കത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. അജയ് ദേവ്ഗണിന് ബോളിവുഡില്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമായി സിങ്കം മാറി. 2014-ല്‍ സിങ്കത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തു. മലയാളത്തിലെ ഹിറ്റ് സുരേഷ് ഗോപി ചിത്രം ഏകലവ്യനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിങ്കം റിട്ടേണ്‍സ് ഒരുക്കിയത്.

ഷെട്ടിയുടെ പോലീസ് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. 2018-ല്‍ പോലീസ് യൂണിവേഴ്‌സിലെ മൂന്നാം ചിത്രം സിംബ റിലീസ് ചെയ്തു. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ സിങ്കത്തിലെ അജയ് ദേവ്ഗണിന്റെ കഥാപാത്രവും അതിഥി വേഷത്തില്‍ എത്തിയിരുന്നു. 2021-ല്‍ റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം സൂര്യവംശിയാണ് ഈ പരമ്പരയില്‍ എത്തിയ അവസാന ചിത്രം. ഈ സിനിമയില്‍ അജയ് ദേവ്ഗണും രണ്‍വീര്‍ സിങും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*