ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം യാഥാര്‍ഥ്യത്തിലേക്ക്: റിസര്‍വ് ബാങ്ക് അനുമതി ഉടന്‍

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കാന്‍ നിക്ഷേപകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍. കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്.

എല്‍ഐസിയുടെയും സര്‍ക്കാര്‍ 61 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 30.48 ശതമാനവും എല്‍ഐസിക്ക് 30.24 ശതമാനവുമാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. 2023 ജനുവരിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്(ഡിഐപിഎം) ഐഡിബിഐ ബാങ്കില്‍ ഓഹരി വാങ്ങുന്നതിന് ഒന്നിലധികം താല്‍പ്പര്യ പത്രങ്ങള്‍ ലഭിച്ചതായി അറിയിച്ചു.

ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുള്ളവര്‍ അനുമതികള്‍ നേടണം. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമാണ് ഇവ ലഭ്യമാക്കേണ്ടത്. നിക്ഷേപകര്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ ആര്‍ബിഐ പരിശോധിച്ചു വരികയാണ്.

സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ഐഡിബിഐ ബാങ്കില്‍ 94.72 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്, ഇത് വില്‍പ്പനയ്ക്ക് ശേഷം 34 ശതമാനമായി കുറയും. വിറ്റഴിക്കലില്‍ നിന്നും ആസ്തി ധനസമ്പാദനത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*