ഷിരൂർ ദൗത്യം: മാൽപെ സംഘത്തിന് തിരച്ചിലിന് ഔദ്യോഗിക അനുമതി ഇല്ല: കാർവാർ MLA മുന്നോട്ട് പോകാൻ നിർദേശം നൽകി

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനായി ഈശ്വർ മാൽപെ സം​ഘത്തിന് ഔദ്യോഗിക അനുമതി ഇല്ല. സ്വന്തം റിസ്കിൽ ഡൈവിന് നിർദേശം നൽകിയിരിക്കുന്നത്. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ ഇടപെട്ട് മുന്നോട്ട് പോകാൻ നിർദേശം നൽകി. ​ഗം​ഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോ​ഗിക അനുമതി നൽകാത്തത്.

അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദേശം കളക്ടർ നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. മുള കുത്തി നിർത്തി അതിൽ ഊർന്ന് താഴേക്കിറങ്ങുക സ്കൂബാ ടീമിൻ്റെ രീതി. ഒഴുക്കുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ ചെയ്യാറുണ്ട്. ഇതിനായി മുളകൾ ​ഗം​ഗാവാലിയിൽ എത്തിച്ചിട്ടുണ്ട്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്ന് തവണ ഡൈവ് നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നാലാം ഘട്ട പരിശോധനകൾ പുരോ​ഗമിക്കുകയാണ്

ഇരുപതിലേറെ നിർണായക രക്ഷാദൗത്യത്തിൽ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വർ മാൽപെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാൽപെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം പറഞ്ഞു. റഡാർ, സോണൽ സിഗ്‌നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*