‘ഇന്ത്യൻ സിനിമയിൽ ശബ്ദകലയ്ക്കു പ്രാധാന്യം കൂടുന്നു’; റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമകളിൽ ഇപ്പോൾ ശബ്ദകലയ്ക്കു പ്രാധാന്യം കൂടിവരുന്നുണ്ടെന്ന് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖനത്തിൽ തനിക്ക് ഉയർച്ചയുണ്ടാക്കിയതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഭാഗമായുള്ള സോണിക് ലാൻഡ്‌സ്‌കേപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരത്തിന്റെ തുടക്കത്തിൽ സിങ്ക് സൗണ്ട് റെക്കോഡിങ്ങിന് ഇന്ത്യൻ സിനിമകളിൽ പ്രാമുഖ്യം ഉണ്ടായിരുന്നില്ല. അവിടെ നിന്ന് 2009-ൽ തനിക്ക് ഓസ്‌കർ ലഭിക്കുന്ന നിലയിലേക്ക് എത്തിയത് അഭിമാനകരമാണ്. ഡോക്യുമെന്ററി നിർമാണത്തിൽ സാങ്കേതികയിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുതുസാങ്കേതികവിദ്യകൾ ഫോട്ടോഗ്രാഫിയിൽ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ബേദി സഹോദരൻമാർ പറഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ച കൂടുതൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരെ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, പകർത്തിയ ചിത്രങ്ങളുടെ ഭംഗിയിൽ മാത്രമാണ് ശ്രദ്ധയെന്നും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*