അൽഫോൻസാ തീർത്ഥാടനത്തിന് തുടക്കമായി; ചങ്ങനാശ്ശേരി അതിരൂപതയിലെ 18 ഫൊറോനകളിൽ നിന്നായി ആയിരകണക്കിന് വിശ്വാസികൾ എത്തിച്ചേരും

കുടമാളൂർ: ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 36-ാമത് അൽഫോൻസാ തീർത്ഥാടനത്തിന് തുടക്കമായി. കുടമാളൂർ ഫൊറോനയിലെ തീർത്ഥാടനം രാവിലെ 6:30ന് ആർച്ച് പ്രിസ്റ്റ് ഡോ.മാണി പുതിയിടതിന്റെ നേതൃത്വത്തിൽ കുടമാളൂർ പള്ളിയിൽ നിന്നും ആരംഭിച്ച് ഫെറോനായിലെ വിവിധ ഇടവകകളിൽ നിന്നും സംയുക്തമായി ആൽഫോൻസാ ജന്മഗ്രഹത്തിൽ എത്തിച്ചേർന്ന് ദിവ്യബലി അർപ്പിച്ചു.

ചങ്ങനാശ്ശേരി അതിരൂപതയിലെ 18 ഫെറോനകളിൽ നിന്നായി ആയിരകണക്കിന് വിശ്വാസികൾ അൽഫോൻസാ ജന്മഗ്യത്തിലും, കുടമാളൂർ പള്ളിയിലും, മാന്നാനം ചാവറ പിതാവിൻ്റെ കമ്പറിടത്തിലും എത്തിച്ചേരും.  എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും കുടമാളൂർ പള്ളിയിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ നേർച്ച ഭക്ഷണം വിതരണം ചെയ്യുന്നതാണ്.

കുടമാളൂർ മേഖലയിലെ തീർത്ഥാടകർ ആർച്ച് പ്രിസ്റ്റ് ഡോ.മാണി പുതിയിടതിന്റെ നേതൃത്വത്തിൽ കുടമാളൂർ ഫെറോനായിലെ വിവിധ ഇടവകകളിൽ നിന്നും സംയുക്തമായി ആൽഫോൻസാ ജന്മഗ്രഹത്തിൽ എത്തിച്ചേരുകയും തുടർന്ന് 7:15 ന് വി.കുർബാനയർപ്പിക്കും.

കുടമാളൂർ പള്ളിയിൽ രാവിലെ 5:15, 10:30, 1:00 , 7:00  എന്നി സമയങ്ങളിലും, അൽഫോൻസാ ജന്മഗ്യഹത്തിൽ രാവിലെ 7:15, 9:45, 12:00, 2:30 ,4:30 എന്നീ സമയങ്ങളിലും വി കുർബാന ഉണ്ടായിരിക്കും. അൽഫോൻസാ ജന്മഗ്രഹത്തിൽ ഉച്ചക്ക് 12:00 മണിയുടെ വി.കുർബാന മധ്യേ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലും, ഉച്ച കഴിഞ്ഞ് 2:30 ന്റെ വി.കുർബാന മധ്യേ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സന്ദേശം നൽകുന്നതാണ്.

കുടമാളൂർ പള്ളിയിൽ രാവിലെ 10:30 ൻ്റെ വി.കുർബാന മധ്യേ ചങ്ങനാശേരി അതിരൂപത സിഞ്ചെളൂസ് റവ. ഫാ. ജോസഫ് വാണിയാപ്പുരക്കൽ സന്ദേശം നല്കുകയും ചെയും. മാന്നാനം ആശ്രമ ദൈവാലയത്തിൽ രാവിലെ 10:15 ന് സന്ദേശവും, മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി CMI നേതൃത്വം നൽകും. കുടമാളൂർ പള്ളിയിൽ എത്തിച്ചേരുന്ന തീർത്ഥാടകർക് വിപുലമായ ക്രമീകരണങ്ങളാണ് കടമാളൂർ തീർത്ഥാടന കേന്ദ്രത്തിൽ ഒരുക്കിരിക്കുന്നത്, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി തീർത്ഥാടകർക്കായി പഴയ പള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്, തീർത്ഥാടകർക്ക് അൽഫോൻസാ മ്യൂസിയവും സന്ദർശിക്കാവുന്നതാണ്.

തീർത്ഥാടന ക്രമീകരണങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, ചെറുപുഷ്പം മിഷൻ ലീഗ് അതിരൂപതാ ഡയറക്ടർ ഫാ.ആൻഡ്രൂസ് പാണംപറമ്പിൽ, അസി.വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. നിതിൻ അമ്പലത്തുങ്കൽ, ഫാ .പ്രിൻസ് എതിരേറ്റു കുടിലിൽ, അൽഫോൻസാ ഭവൻ സുപ്പീരിയർ സി എൽസിൻ F.C.C, കൈക്കാരന്മാരായ സെബാസ്റ്റിയൻ ജോസഫ് പുത്തൻപറമ്പിൽ, ജോർജ്ജ് പി ജി റോസ്‌വില്ല, സോണി ജോസഫ് നെടും തകടി, പി. എംമാത്യു പാറയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ഫ്രാങ്കളിൻ പുത്തൻപറമ്പിൽ, ജനറൽ കൺവീനർ പി എസ് ദേവസ്യ പാലത്തൂർ, അൽഫോൻസാ ഭവൻ തീർത്ഥാടന കൺവീനർ കുര്യൻ സിറിയക് വാതക്കോടം PRO അഡ്വ.ജോർജ് ജോസഫ് പാണംപറമ്പിൽ, വിവിധ കമ്മറ്റി കൺവീനർമാർ, വാർഡ് ഭാരവാഹികൾ കുട്ടായ്മ്മാ ലീഡേഴ്സ്, മിഷൻ ലീഗ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*