വയനാട് ദുരന്തം : അടിയന്തര ധനസഹായം 4 കോടി രൂപ അനുവദിച്ചു

കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരൽമല, അട്ടമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്നാണ് ജില്ലാ കളക്ടർക്ക് 4 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. വയനാടിന്‍റെ കൈപിടിച്ചുയർത്താൻ കേരള ജനത ഒന്നിച്ചു നിൽക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.

പുനരധിവാസം എത്രയും വേഗം പൂര്‍ത്തീകരിക്കും. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടകളും ശോഭ ഗ്രൂപ്പ് 50 വീടുകളും കോഴിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകളും നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*