കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മത്സരിക്കും.വൈകീട്ട് 7.30 മുതല്‍ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. ഇതില്‍ തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം വെള്ളിയാഴ്ചത്തെ ക്വാളിഫയര്‍ കളിക്കും.മഴമൂലം സൂപ്പർ ഓവർ പോലും എറിയാനാവാതെ ഉപേക്ഷിക്കുകയാണെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാമതെത്തിയവരെന്ന നിലയിൽ ലക്നൗ ക്വാളിഫയറിനു യോഗ്യത നേടും.
Be the first to comment