അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ “കേവ് ടു സൊമാറ്റോ” ഫുഡ് എക്സ്പോ സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് “കേവ് ടു സൊമാറ്റോ” ഫുഡ് എക്സ്പോ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്  സിനി ജോസഫ്  സ്വാഗതം ആശംസിച്ചു.

പുരാതന ഗുഹാ ജീവിതത്തിലെ പച്ച മാംസം കഴിച്ച മനുഷ്യരുടെയും പിന്നീട് ചുട്ട ഭക്ഷണം ശീലമാക്കിയ ശിലായുഗ മനുഷ്യരുടെയും കാലഘട്ടം മുതൽ ഡിജിറ്റൽ യുഗത്തിലെ ഓൺലൈൻ ഭക്ഷണ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങൾ  കുട്ടികൾ  നിശ്ചലദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന   ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും നടന്നു.

‘വിളവിന്‍റെ വിത്തുകൾ നാളെയുടെ നന്മയ്ക്കായി ‘എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി സമീപ സ്കൂളുകളിൽ നിന്ന് പ്രദർശനം കാണാൻ എത്തിയ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. സോഷ്യൽ സയൻസ് അധ്യാപകനായ ജുബിൻ.പി.ജോർജ്, ചിത്രകല അധ്യാപകൻ ജോസുകുട്ടി എ. ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Be the first to comment

Leave a Reply

Your email address will not be published.


*