വയനാട് ദുരന്ത മേഖലയിലെ കുട്ടികളെ കാണാനായി ഉടൻ വരുമെന്ന് : ഡോ കഫീൽ ഖാൻ

ന്യൂഡൽഹി : വയനാട് ദുരന്ത മേഖലയിലെ കുട്ടികളെ കാണാനായി ഉടൻ വരുമെന്ന് ഉത്തര്‍പ്രദേശുകാരനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ. കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അൽപമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നുമാണ് ഡോ. കഫീൽ ഖാൻ അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

‘നൂറ്റാണ്ടിലെ വലിയ ദുരന്തമാണ് വയനാട് ഉരുൾപൊട്ടലെന്ന് കഫീൽ ഖാൻ പറഞ്ഞു. ‘മൂന്ന് ഗ്രാമങ്ങൾ പൂർണമായും നശിച്ചു. നിരവധി പേരെ കാണാതായിയെന്നും നിരവധി പേര്‍ മരിച്ചുവെന്നും നൂറ് കണക്കിന് പേർ ക്യാമ്പിലാണ് താമസിക്കുന്ന’തെന്നും കഫീൽ ഖാൻ പറഞ്ഞു. എനിക്കറിയാം ആളുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച്. സർക്കാരും സൈന്യവും ഒറുപാട് കാര്യങ്ങൾ ചെയ്തു. ഒരു ശിശുരോഗ വിദഗ്ധന്‍ എന്ന നിലയില്‍ അവിടത്തെ കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണം. ഞാന്‍ വയനാട്ടിലേക്ക് പോകും.

കേരളത്തിൽനിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അതിൽനിന്ന് അൽപമെങ്കിലും തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. 2017ൽ ഉത്തർപ്രദേശിലെ ​ബിആ​ർഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 60ലേ​റെ കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച​ത് ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​​യതോടെ യുപി സർക്കാർ ഡോ. കഫീൽ ഖാനെതിരെ രംഗത്ത് വന്നിരുന്നു. തുടർന്ന് യോഗി ആദിത്യനാഥ് സർക്കാർ ​കള്ളക്കേസിൽ കുടുക്കി കഫീൽ ഖാനെ ജയിലിലടച്ചപ്പോൾ മലയാളികൾ അടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

തുടർന്ന് ജയിൽ മോചിതനായപ്പോൾ കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തിരുന്നു. അടിയന്തര ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിച്ചാണ് അന്ന് അദ്ദേഹം ഒരുപാട് കുട്ടികളുടെ ജീവൻ രക്ഷിച്ചത്. സംഭവത്തിൽ ഒമ്പത് ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരിൽ നടപടി നേരിട്ടിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചപ്പോൾ രക്ഷാപ്രവർത്തനം നടത്തിയ കഫീൽ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*