വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക്‌ 55 ലക്ഷം രൂപ നഷ്ടപരിഹാരം

പാലാ: കെ.എസ്.ആർ.ടി.സി. കണ്ടക്ടർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ആശ്രിതർക്കു നഷ്ടപരിഹാരമായി പലിശയും കോടതിച്ചെലവും ഉൾപ്പെടെ 55 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് പാലാ എം.എ.സി.ടി. ജഡ്ജി കെ. അനിൽകുമാർ ഉത്തരവിട്ടു.

മുണ്ടക്കയം മുരിക്കുംവയൽ സ്വദേശി രഞ്ജിത്ത് (31) കെ.എസ്.ആർ.ടി.സി. കണ്ടക്ടറായി സുൽത്താൻ ബത്തേരി ഡിപ്പോയിൽ ജോലി ചെയ്തുതുവരവെ ബത്തേരി- പുൽപ്പള്ളി റോഡിൽ 2020 ജൂലൈ 25- ന് അപകടത്തിൽപ്പെടുകയായിരുന്നു. ബത്തേരി ഡിപ്പോയ്ക്കു സമീപം റോഡിലൂടെ നടന്നു പോകുമ്പോൾ കാർ ഇടിച്ചാണ് രഞ്ജിത്ത് മരിച്ചത്. തുടർന്ന് അവകാശികൾ പാലാ എം.എ.സി.ടി. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധിയുണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*