തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബാ രാംദേവിനും പതഞ്ജലിക്കും എതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുര്‍വേദിക്‌സിനും ബാബാ രാംദേവിനും സഹായി ബാലകൃഷ്ണനും എതിരെയെടുത്ത കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇരുവരുടെയും മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരുടെ നടപടി.

രാംദേവും ബാലകൃഷ്ണയും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡും നല്‍കിയ ഉറപ്പുകള്‍ മാനിച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചതായി ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗതം തുലക്ദാര്‍ പറഞ്ഞു. കേസില്‍ കോടതി നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്താക്കിയിരുന്നു.

കോവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ മേലില്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കില്ലെന്ന് പതഞ്ജലി ഉറപ്പു നല്‍കിയെങ്കിലും പിന്നെയും പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടകള്‍ക്കു തുടക്കം കുറിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*