കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എ.എസ്. ഇ വഴി നടപ്പിലാക്കുന്ന സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഹൃസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് മുഖ്യ വിഷയമായി ഹയർ സെക്കണ്ടറി പഠിച്ചവർക്കും
ബി കോം, ബിബിഎ , ബി.എ സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ഡിഗ്രിയും സാമ്പത്തിക മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കും അപേക്ഷിക്കാം
പ്രായം 18 നും 45 നും മധ്യേ. നാല് മാസം ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ അംഗീകൃത സർട്ടിഫിക്കറ്റും സ്വകാര്യ കമ്പനികളിൽ തൊഴിലവസരവും ലഭിക്കും.
കൂടുതൽ വിവരത്തിന് ഫോൺ: 9446122060, 8547005035
Be the first to comment