ലക്ഷദ്വീപിൽ സമുദ്രത്തിനടിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ത്രിവർണ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണയും 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഹർഘർ തിരംഗ’ കാമ്പയിൻ നടത്തുന്നുണ്ട്. അതിനിടെ, സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാൻ, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

‘ 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന്, ഇന്ത്യൻ തീരദേശ സേന ഹർഘറിന്റെ ഭാഗമായി ലക്ഷദ്വീപിലെ വെള്ളത്തിന് കീഴിൽ ദേശീയ പതാക ഉയർത്തി. തിരംഗ അഭിയാൻ ‘ എന്ന കുറിപ്പിനൊപ്പമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ ആവേശകരമായ ദൃശ്യം പങ്ക് വച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതം അനുഭവിക്കുന്നവർക്കൊപ്പമാണ് രാജ്യം നിലകൊള്ളുന്നത്. ദുതിതബാധിതർക്ക് എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*