വെള്ളാർമല, മുണ്ടക്കൈ പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല-മുണ്ടക്കൈ പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെതുടർന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾപ്പടെ ഉൾക്കൊള്ളിച്ച് ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സ്‌കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായിക മത്സരം സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിനെ ഓഗസ്റ്റ് 24ന് തിരുവനന്തപുരത്ത് വെച്ച് അനുമോദിക്കാനും തീരുമാനമായി. ജക്കാർത്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, പി യു ചിത്ര, വിസ്മയ, നീന വി എന്നിവരെ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് സ്പോർട്സ് ഓഫീസർമാരായി നിയമിക്കുമെന്നും നിയമന ഉത്തരവ് 24ന് നൽകുമീനും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷൻ പൂർത്തിയായതായും മന്ത്രി അറിയിച്ചു. നടപ്പാക്കിടകൾ എല്ലാം അവസാനിച്ചപ്പോൾ 53,261 സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവ് വന്നിരിക്കുന്നത്. അതിൽ 2497 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ചില ജില്ലകളിൽ പത്തുകുട്ടികൾ മാത്രമുള്ള ബാച്ചുകൾ ഉണ്ടെന്നും, അത്തരം ബാച്ചുകൾ മറ്റ് ജില്ലകളിലേക്ക് ഷിഫ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*