ലണ്ടന്‍: മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിന്റെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് എളുപ്പം മനസ്സിലാക്കുന്നതിനായുള്ള മാറ്റങ്ങൾ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റാ പറയുന്നത്.
നേരത്തെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിന്റെ പേരില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയവരാണ് മെറ്റ. ഇത് തിരുത്താനുള്ള ശ്രമമാണ് പുതിയ നീക്കം. എന്നാല്‍ മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പിന് പുതിയ അപ്ഡേറ്റ് ലഭ്യമല്ല.
Be the first to comment