കൂട്ടിമുട്ടാതെ കോടിക്കുളം പാലം ; ദുരിതത്തിലായി നാട്ടുകാർ

കുറവിലങ്ങാട്  : പാലം നിർമിച്ചിട്ടു മാ‌സങ്ങൾ കഴിഞ്ഞു. അനുബന്ധ റോഡില്ല. കടപ്ലാമറ്റം പഞ്ചായത്ത് 12ാം വാർഡിൽ ജനത ജംക്‌ഷൻ‌–വയലാ ആശുപത്രി റോഡിലെ കോടിക്കുളം പാലത്തിനാണ് ഈ അവസ്ഥ. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾ‌പ്പെട്ട കുര്യം- വില്ലൂന്നിക്കുളം-കോടിക്കുളം പാലം-വയലാ- മടയകുന്ന് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായാണു പാലം നിർമിച്ചത്.

പക്ഷേ മാസങ്ങളായി അനുബന്ധറോഡ് ഇല്ല.വർഷങ്ങൾ കാത്തിരുന്നിട്ടാണു പാലം പുതുക്കിപ്പണിതത്. പഴയ പാലത്തിന് അര നൂറ്റാണ്ടിലേറെ പഴക്കം ഉണ്ടായിരുന്നു. പൊതുമരാമത്തു വകുപ്പിന്റെ പരിശോധനയിൽ പാലത്തിനു ഗുരുതരമായ ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്നാണു പുതിയ പാലം പണിതത്. പാലം പൂർത്തിയായെങ്കിലും ഇരുവശത്തും റോഡുകളുമായി ബന്ധിപ്പിക്കാത്തതുകൊണ്ടു നാട്ടുകാർ ദുരിതത്തിലാണ്.

റോഡ് നവീകരണത്തിന്റെ അടങ്കൽത്തുക 5,27,78,681 രൂപയാണ്. 4.91 കിലോമീറ്റർ ആണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ്. പ്രഖ്യാപനത്തിനു തൊട്ടു മുൻപു ഫെബ്രുവരി 14ന് നിർമാണ ഉദ്ഘാടനം നടത്തി. ഇതിനു ശേഷം നിർമാണം നിലച്ചു.  വയലാ പ്രദേശത്തെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. പാലം പൊളിച്ചുപണി തുടങ്ങിയതോടെ ജർമൻകുന്ന് വഴിയാണു വാഹനയാത്ര. ഇതു ദൂരം കൂടുതലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*