സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ‘ഹോം’ സിനിമയെ ഒഴിവാക്കിയതിൽ ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല.ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്, ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കുറ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു.
ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസ് എത്തിയ കുടുംബ ചിത്രം ഹോം കഴിഞ്ഞ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒടിടി ചിത്രമാണ്. റോജിൻ തോമസ് ഒരുക്കിയ ചിത്രത്തിലെ പ്രകടനത്തിന് കയ്യടി നേടിയ ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്കാരം നേടുമെന്നും ചർച്ചകൾ സജീവമായിരുന്നു. പക്ഷെ ജനപ്രിയ വിഭാഗത്തിലും, മികച്ച നടനുള്ള മത്സരത്തിലും ഹോം തഴയപ്പെട്ടു. ഒരു അവാർഡ് പോലും ചിത്രം നേടിയതുമില്ല.
Be the first to comment