ഫോൺ ഉപയോഗം ഉറക്കത്തെ ബാധിക്കുമോ? പഠനം പറയുന്നതിങ്ങനെ

ഉറക്കമില്ലാതിരുന്ന ഒരു രാത്രിയെങ്കിലും നിങ്ങളിൽ പലരുടെയും ജീവിതത്തിലുണ്ടാകാം. എന്നാൽ രാത്രിയിൽ ഉറക്കമില്ലാത്ത ഒരു വലിയ സമൂഹം ഇന്ന് നമുക്കിടയിലുണ്ട്. സാങ്കേതിക വിദ്യ വളർന്നതിന് ശേഷമാണ് രാത്രികാലങ്ങളിലെ ഉറക്കം പലരിലും തകരാറിലായത്. സാങ്കേതിക വിദ്യയും ഉറക്കവുമായി ഒരു ബന്ധവുമില്ലെങ്കിലും രാത്രി കാലങ്ങളിലെ സ്‌മാർട്ട് ഫോണിന്‍റെയും ലാപ്ടോപ്പിന്‍റെയും ഉപയോഗം ഉറക്കത്തെ ബാധിക്കാറുണ്ട്.

സ്‌മാർട്ട് ഫോൺ, ലാപ്ടോപ്പ് എന്നിവയിലെ നീല വെളിച്ചം നമ്മൾ ഉണർന്നിരിക്കാൻ കരണമാകാറുണ്ടെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഉറങ്ങുന്നതിനു മുപ് ഫോൺ മാറ്റിവെക്കണമെന്ന് വിദഗ്‌ധരും പറയുന്നു. ഉപഭോക്താവിന്‍റെ കണ്ണിനു ബുദ്ധിമുട്ട് ഒഴുവാക്കാനായി പല ബ്രാൻഡുകളും അവരുടെ ഫോണുകളിൽ നൈറ്റ് മോഡ് ഓപ്ഷൻ നൽകാറുണ്ട്. എന്നാൽ ഫോണുകളിലെ നീല വെളിച്ചം നമുക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നുണ്ടോ? ഇതിന്‍റെ സത്യാവസ്ഥ എന്താണ്? പരിശോധിക്കാം.

സ്വീഡൻ, ഓസ്‌ട്രേലിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ലീപ് എക്‌സ്‌പർട്ട് സംഘം ഈ വിഷയത്തിൽ വിപുലമായ ഒരു പഠനം നടത്തിയിരുന്നു. വളരെ രസകരമായ ഫലമായിരുന്നു പഠനത്തിനൊടുവിൽ അവർക്ക് ലഭിച്ചത്. ഫോൺ, ലാപ്‌ടോപ്പ്‌ എന്നിവയുടെ സ്‌ക്രീനിൽ നിന്ന് വരുന്ന നീല വെളിച്ചം ശരാശരി മൂന്ന് മിനിറ്റോ അതിൽ കുറഞ്ഞ സമയമോ മാത്രമാണ് ഉറക്കത്തിന് തടസം സൃഷ്‌ടിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള 13,370 ലക്ഷം പേരെയാണ് പഠനത്തിന് വിധയമാക്കിയത്. ഇതിൽ സാങ്കേതിക വിദ്യയുടെ ഉപയോഗവും ഉറക്കവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം കണ്ടെത്തി. എന്നാൽ ഇത് തമ്മിലുള്ള ബന്ധം വളരെ ചെറുതാണെന്നും പഠനം വ്യക്തമാക്കുന്നു.

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഫോൺ ഉപയോഗിക്കുമ്പോൾ സ്ക്രീൻ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ശരാശരി 2.7 മിനിറ്റ് ഉറക്കം വൈകിപ്പിക്കുന്നു. എന്നാൽ സ്‌മാർട്ട് ഫോൺ ഉപയോഗത്തിന് ശേഷം ചിലർ നന്നായി ഉറങ്ങുന്നതായും ചില പഠനങ്ങൾ കണ്ടെത്തി. ടെക്‌സ്‌റ്റ് മെസേജു കൾ അയക്കുന്നത് രാത്രിയിൽ ഉറക്കം നഷ്‌ടപ്പെടാൻ കരണമാകുന്നുവെന്നും പഠനം പറയുന്നു.

1.ഉറക്കത്തെ സ്വാധീനിക്കുന്നുണ്ടോ?

ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ സ്‌മാർട്ട് ഫോണിലെ ബ്ലൂ ലൈറ്റിൽ അടങ്ങിയിരിക്കുന്നു. പകൽ സമയത്ത് വലിയ അളവിൽ നീല ലൈറ്റും, നാച്ചുറൽ ലൈറ്റും നമ്മുടെ കണ്ണിലേക്ക് അടിക്കാറുണ്ട്. നീല വെളിച്ചം കണ്ണുകളുടെ പിന്നിലെ ചില കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് മസ്‌തിഷ്‌കത്തിന് സൂചനകൾ നൽകുന്നു. എന്നാൽ രാത്രികാലങ്ങളിൽ വെളിച്ചം കുറയുമ്പോൾ മസ്‌തിഷ്‌കം മെലറ്റോണിൻ ഉൽപ്പാദിപ്പിക്കാൻ ആരംഭിക്കും. ഇത് നമ്മളെ ഉറക്കത്തിലേക്ക് നയിക്കുന്നു. ഡിവൈസുകളിലെ കൃത്രിമ വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ തടസപ്പെടുത്തുകയും ഉറക്കത്തെ ബാധിക്കാനും കാരണമാകുന്നുവെന്ന് വാദം തെറ്റാണെന്നാണ് പഠനം തെളിയിക്കുന്നത്.

അതേസമയം സ്‌മാർട്ട്‌ ഫോണുകൾ, ലാപ്പ്ടോപ്പുകൾ എന്നിവയിൽ വരുന്ന പ്രകാശം വലിയ തോതിൽ ഉറക്കത്തിന് ഭംഗം വരുത്തുന്നില്ലെന്ന് ഗവേഷർ പറയുന്നു. പല ഘടകങ്ങളും ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. എന്നാൽ ഡിവൈസുകളിലെ നീല വെളിച്ചം അതിൽ ഒന്നല്ലെന്ന് പഠനം വ്യക്തമാക്കുന്നു. അപ്പോഴും തുടർച്ചയായി വിശ്രമമില്ലാതെ ഫോണിൽ നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് നല്ലതല്ലെന്ന് പഠനം ചൂണ്ടികാട്ടുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*