ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്

തിരുവനന്തപുരം : ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച മിനു മുനീര്‍ പണം ആവശ്യപ്പെട്ട് പലകുറി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും അവസരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞതാണെന്നുമാണ് മുകേഷിന്റെ പ്രതികരണം.

ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുകേഷ് പറഞ്ഞു. തനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുകേഷ് പറഞ്ഞു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനത്ത് നിന്നും മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

മുകേഷിന്‍റെ വിശദീകരണം

ഞാന്‍  ഉള്‍പ്പെടെയുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുളള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യ വുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമെ, പൊതുസമൂഹം ചര്‍ച്ച ചെയ്തു വരുന്ന ആരോപണ ങ്ങളുടെ നിജസ്ഥിതി പുറത്തു വരികയുളളു. നടന്‍ എന്ന നിലക്കു മാത്രമല്ല ജനപ്രതിനിധി എന്ന നിലക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. നാടക പാരമ്പര്യമുളള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗ ത്തുളളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാന്‍ മറ്റാരേക്കാളും നന്നായി സാധിക്കും.

 പതിനാലാം വയസ്സില്‍ അഭിനയം തുടങ്ങിയ  എന്റെ അമ്മ എണ്‍പത്തി ഏഴാം വയസ്സിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. എനിക്കെതിരെ വിധിയെഴുതുന്ന വര്‍ക്കു മുന്നില്‍ എന്റെ നിരപ രാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില വിശദീകരണങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

2009 -ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ മിനു കുര്യന്‍ എന്നു പരിചയപ്പെടുത്തി. അവസരങ്ങള്‍ക്കായി സഹായിക്കണമെന്നവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുളളതുപോലെ ശ്രമിക്കാം എന്നു പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യ മായ പെരുമാറ്റത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അവര്‍ വാട്‌സ് ആപ് സന്ദേശമയക്കുകയുണ്ടായി.

ആസമയത്തൊന്നും അവര്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മ കള്‍ ഉണ്ടെന്ന് പറയുകയോ, അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെക്കാ ലത്തോക്ക് അവരെപ്പ റ്റിയുളള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 2022-ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധ പ്പെടുകയുണ്ടായി. ഇത്തവണ അവര്‍ മിനു മുനീര്‍ എന്നാണ് പരിച യപ്പെടുത്തിയത്. തുടര്‍ന്നവര്‍ വലിയൊരു സാമ്പത്തിക സഹായം എന്നോടാവശ്യപ്പെട്ടു. ഞാന്‍ നിസ്സഹായത അറിയിച്ച പ്പോള്‍ ഒരു ലക്ഷം എങ്കിലും മതിയെന്നായി.

ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്ട്‌സ് ആപ്പില്‍ സന്ദേശമയച്ചു. ഞാന്‍ പണം നല്കാ തിരുന്ന തിനെ തുടര്‍ന്ന് ഒരുപ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യ ത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശ ത്തില്‍ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് ഫോണില്‍ വിളിച്ച് മറ്റൊ രാളും വന്‍ തുക ആവശ്യ പ്പെട്ടു. പണം ആവശ്യ പ്പെട്ട് നിരന്തരം ബ്ലാക് മെയ്ല്‍ ചെയ്ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ച പ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഇവര്‍ എനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് ഞാനിക്കാര്യം വെളിപ്പെടുത്തുന്നത്.ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്ക പ്പെ ടാന്‍ കൂട്ടുനില്ക്കുന്ന ഒരാളല്ല ഞാന്‍. എന്നാല്‍ ബ്ലാക് മെയിലിംഗ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുളളവുടെ ജീവിതം തകര്‍ക്കാന്‍ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകും.

Be the first to comment

Leave a Reply

Your email address will not be published.


*