കെ.പി.സി.സി.മിഷൻ 2025 – ഒരുക്കം പ്രവർത്തന പദ്ധതി ശിൽപ്പശാല ഓഗസ്റ്റ് 31-ന്

ഏറ്റുമാനൂർ : മിഷൻ 2025 – ഒരുക്കം പ്രവർത്തന പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഏറ്റുമാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചെറുവാണ്ടൂർ കെ.എൻ.ബി. ഓഡിറ്റോറിയത്തിൽ നടക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എം.പി.മാർ, എം.എൽ.എ.മാർ, കെ.പി.സി.സി., ഡി.സി.സി. ബ്ലോക്ക് തല ഭാരവാഹികൾ ഉൾപ്പെടെ സംസ്ഥാന നേതാക്കൾ ശില്പശാലയിൽ പങ്കെടുക്കും.

ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നുള്ള നഗരസഭാ കൗൺസിലർമാർ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, വാർഡ് പ്രസിഡൻ്റുമാർ ,ബൂത്ത് പ്രസിഡൻ്റുമാർ , മഹിള കോൺഗ്രസ് പ്രതിനിധികൾ ,വിവിധ പോഷക സംഘടന ഭാരവാഹികൾ ,യൂത്ത് കോൺഗ്രസ്,കെ.എസ്‌.യു. , ഐ.എൻ. ടി. യു. സി. ഭാരവാഹികൾ ,വാർഡ്തല സജീവ പ്രവർത്തകർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി. വി. ജോയി പൂവംനിൽക്കുന്നതിൽ, ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ കെ. ജി ഹരിദാസ്, ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിൽ, ജോൺസൺ തീയാട്ട് പറമ്പിൽ, വിഷ്ണുചെമ്മുണ്ടവള്ളിൽ, ജോൺ പൊന്മാങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*