സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസ് കേരള റീജിയൺ വോളിബാൾ ടൂർണമെന്റിന് മാന്നാനം കെ.ഇ സ്കൂളിൽ തുടക്കം

മാന്നാനം: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരള റീജിയൺ വോളിബാൾ ടൂർണമെന്റിന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി.  വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും വോളിബാൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ചാർളി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ സ്കൂൾ പ്രിൻസിപ്പൽ ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.

കെ.ഇ.റെസിഡൻസ് പ്രിഫെക്ട് ഫാ. ഷൈജു സേവ്യർ സി.എം.ഐ., പി.ടി.എ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി.നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിൽ നാല്പതോളം ടീമുകളാണ് പങ്കെടുക്കുന്നത്. പെൺകുട്ടികളുടെ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ചയും ആൺകുട്ടികളുടെ ഫൈനൽ മത്സരങ്ങൾ ശനിയാഴ്ചയും നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*