തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ വിടുവിക്കുന്നത്, സ്റ്റിയറിംഗ് വീലില്‍ നിന്നും കൈകള്‍ എടുക്കേണ്ടി വരുന്നത്, വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം.
1.ഇരുചക്ര വാഹനങ്ങളില്‍ ഹാന്‍ഡിലില്‍ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്..
2. സ്റ്റിയറിംഗ് വീലില്‍ നിന്നും കൈകള്‍ എടുക്കേണ്ടി വരുന്നത്.
3. മൊബൈല്‍ ഫോണ്‍ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാല്‍ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.
4. നോട്ടം റോഡില്‍ നിന്നും മാറുന്നത്.
5. ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റു കാര്യങ്ങള്‍ ചിന്തിക്കുന്നത്.
6.വാഹനമോടിക്കുമ്പോള്‍ ദീര്‍ഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈല്‍ ഫോണ്‍ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.
7.വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്.
8. മേക്ക് അപ്പ് ചെയ്യുന്നത് .
9. വാഹനത്തില്‍ നിലത്തു വീഴുന്ന സാധനങ്ങള്‍ എടുക്കുന്നത്.
10. റേഡിയോ / നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.
ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക.
Be the first to comment