വാഷിങ്ടണ്‍ ഡിസി: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നതായി നാസ. ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും വഹിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും ദൗത്യം നീളുകയായിരുന്നു.
സെപ്റ്റംബര്‍ ആറിന് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്നാണ് നാസ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്റ്സ് സ്പേസ് ഹാര്‍ബറില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം ഭൂമിയിലിറങ്ങും.
സാങ്കേതിക പ്രശ്നങ്ങളോ കാലാവസ്ഥയോ മാറ്റം ഉണ്ടാക്കിയേക്കാം. തകരാറുള്ള പേടകത്തില്‍ തിരികെ വരുന്നത് ഭീഷണിയാവുമെന്നതിനാല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്. ഫെബ്രുവരിയില്‍ ബഹിരാകാശ നിലയില്‍ നിന്ന് തിരികെ വരുന്ന എക്‌സ് ഡ്രഗണ്‍ ക്രൂ പേടകത്തില്‍ തിരിച്ചെത്തിക്കും.
Be the first to comment