യാത്രകൾക്കിടയിൽ പലരുടെയും ഇഷ്ട വിഭവമാണ് ചോളം. രുചിയിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും ചോളം മികച്ചതാണ്. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. അതുകൊണ്ട് തന്നെ ഗർഭിണികൾ ചോളം കഴിക്കുന്നത് നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും.രോഗപ്രതിരോധം മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വരെ ചോളത്തിലടങ്ങിയ പോഷകങ്ങൾ സഹായിക്കും.
ചോളത്തിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ഉദരരോഗരോഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതിൽ കൊഴുപ്പും കലോറിയിലും കുറവായതു കൊണ്ട് തന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം.
ചോളത്തിൽ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാൽ ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കും. ചോളത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര ആവശ്യമുള്ളപ്പോൾ പെട്ടെന്നു തന്നെ ഊർജം പ്രദാനം ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും. പ്രത്യേകിച്ച് വിറ്റാമിൻ സി ചർമം പെട്ടെന്ന് പ്രായം ആകുന്നത് തടയാൻ സഹായിക്കുന്നു.
ആന്റി-ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പൊരുതി കോശങ്ങൾ നശിക്കുന്നത് തടയും. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് രോഗമുള്ളവർക്കും ചോളം മികച്ച ഓപ്ഷനാണ്. ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.
Be the first to comment