പൂരം അലങ്കോലമാക്കിയതിൽ പോലീസിന് മാത്രമല്ല മറ്റ് ചിലർക്കും പങ്കുണ്ട് ; തിരുവമ്പാടി ദേവസ്വം

തൃശൂർ: തൃശൂർ പൂരത്തിലെ അനിഷ്ട സംഭവത്തിന്‌ പിന്നിൽ പോലീസ് മാത്രമല്ലെന്നും മറ്റ് ചിലരുണ്ടെന്നുമാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്കുമാർ. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വങ്ങളിൽ ഉണ്ട്. 

പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്‌കുമാർ പറഞ്ഞു. തൃശൂർ പൂരം കലക്കിയതിൽ എഡിജിപി എം ആർ അജിത് കുമാറിന് നിർണ്ണായക പങ്കുണ്ടെന്ന പി വി അൻവറിന്റെ ആരോപണത്തെ തുടർന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എഡിജിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. 

സുരേഷ് ഗോപി ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കൽ. സംഭവത്തിൽ ജുഡീഷ‍്യൽ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മുരളീധരൻ പറഞ്ഞു. പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്. പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഡീൽ ആണെന്നും മുരളീധരൻ വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*