സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. 2 ജില്ലകളിൽ  കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്. ഇതേ ജില്ലകളിൽ ശനിയാഴ്ചയും മഴ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസർഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച ഇതേ ജില്ലകളില്‍ തന്നെ യെലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്. പത്തിന് കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*