കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 400 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 53,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്നലെ വര്‍ധന ഉണ്ടായത്.
Be the first to comment