മുഹമ്മദ് ആട്ടൂർ തിരോധാന കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂർ തിരോധാനക്കേസിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കും. മകൾ അദീബ നൈന ഉൾപ്പെടെ ഉള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.

അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന് ഉണ്ടായ വീഴ്ചകൾ ക്രൈംബ്രാഞ്ചിന് ഇന്ന് കുടുംബം പരാതിയായി നൽകിയേക്കും. കഴിഞ്ഞ ദിവസം മാമിയുടെ വീട്ടിൽ എത്തിയ പിവി അൻവർ എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. തലക്കുളത്തൂർ മൊബൈൽ ടവർ ഡംപ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ചു സൂചന ലഭിച്ചെങ്കിലും അറസ്റ്റ് നടപടികളിലേക്കുള്ള തെളിവുകൾ ലഭിച്ചില്ല. അന്വേഷണം നീണ്ടുപോയ സാഹചര്യത്തിലാണു മാമിയുടെ ബന്ധുക്കൾ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നു മുഖ്യമന്ത്രിയെ അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*