ഡിസ്‌കൗണ്ട് മൂന്ന് ലക്ഷം രൂപ വരെ; ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച് ജനപ്രിയ ഇവി മോഡലുകളുടെ വില കുറച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് വില കുറച്ചതെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിശദീകരണം.

നെക്‌സോണ്‍ ഇവി വില മൂന്ന് ലക്ഷം രൂപ വരെയാണ് കുറച്ചത്. 12.49 ലക്ഷം രൂപയായാണ് നെക്‌സോണ്‍ ഇവിയുടെ വില കുറച്ചത്. വില പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് തുല്യമായതായി കമ്പനി അവകാശപ്പെടുന്നു. അതേപോലെ പഞ്ച് ഇവിയുടെ വിലയും കുറച്ചിട്ടുണ്ട്. 9.99 ലക്ഷം രൂപ മുതലാണ് പുതുക്കിയ വില ആരംഭിക്കുന്നത്. 1.20 ലക്ഷം രൂപ വരെയാണ് കുറച്ചത്. ടാറ്റ ടിയോഗോ ഇവിയുടെ വിലയില്‍ മാറ്റമില്ല. 7.99 ലക്ഷം രൂപയായി തുടരും.

ഇതിന് പുറമേ ഇന്ത്യയിലുടനീളമുള്ള 5,500ലധികം ടാറ്റ പവര്‍ ചാര്‍ജിങ് സ്റ്റേഷനുകളില്‍ 6 മാസത്തെ സൗജന്യ ചാര്‍ജിങ്ങും ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫര്‍ നഗര, ദീര്‍ഘദൂര യാത്രകള്‍ക്കും ലഭിക്കും. വിലക്കുറവും പ്രത്യേക ഓഫറുകളും ഒക്ടോബര്‍ 31 വരെ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.

Be the first to comment

Leave a Reply

Your email address will not be published.


*