
ADGP-RSS കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കൂടിക്കാഴ്ചയെ വിമർശിക്കാൻ യോഗ്യനായ ഒരാൾ കേരളത്തിലുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛമെന്ന് സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നത്. രാഷ്ട്രീയ ആയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. ഓരോ വ്യക്തിയ്ക്കും സ്വാതന്ത്യമുണ്ട്. എല്ലാവരേയും ജീവിക്കാൻ അനുവദിക്കണം. ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിച്ചാൽ മതി. തൻ്റെ കൈശുദ്ധമാണെന്ന് താൻ പറയില്ല പക്ഷെ ഹൃദയം ശുദ്ധമാണ്. ദ്രോഹിക്കാൻ വരുന്നവരെ വിടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കൈ ഇങ്ങനെ നീട്ടി പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല. പക്ഷെ ഹൃദയം ശുദ്ധമാണ്. നായനാർ എന്ന മുഖ്യമന്ത്രിയും പി.പി.മുകുന്ദൻ എന്ന BJP സംഘടന ജനറൽ സെക്രട്ടറിയുമാണ് പാനൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ഒത്തു ചേർന്നത്. ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Be the first to comment