അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ ഓണാഘോഷം സംഘടിപിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ ഓണാഘോഷം സംഘടിപിപ്പിച്ചു. വർണപ്പകിട്ടേറിയ പൂക്കളവും, കുട്ടികളുടെ തിരുവാതിരയും കണ്ണുകൾക്ക് കൗതുകമായി. ഓണപ്പാട്ടുകളാലും ഓണവിശേഷങ്ങളാലും സ്കൂൾ പരിസരമാകെ മാറിയ ആനന്ദവേളയിൽ മലയാളി മങ്കമാരും മലയാളി പുരുഷ കേസരികളും വാശിയോടെ റാംപിലെത്തി. 

തുടർന്ന് നടന്ന സമ്മേളനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രറ്റർ ഫാ. അലക്സ് വടശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്  ബീന ജോസഫ്, പി ടി എ  പ്രസിഡന്റ് ജോജോ പി.ജോർജ്, റ്റിറ്റി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

വിഭവ സമ്യദ്ധമായ ഓണസദ്യയോടൊപ്പം ആശംസകൾ നേർന്നുമാണ് കുട്ടികൾ ഓണാവധിക്കായി പിരിഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*