അതിരമ്പുഴയിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവം; മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികൾ

അതിരമ്പുഴ: മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ മർദിച്ച സംഭവത്തിൽ മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികളെന്നു സ്ഥിരീകരണം. അതിരമ്പുഴയിലെ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് വിദ്യാര്‍ഥികളാണ് മര്‍ദനത്തിന് ഇരയായത്.

സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഈ സമയം അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഗ്രൗണ്ടിലെത്തിയ ശേഷം പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികളോട് തങ്ങളുടെ ഫോട്ടോ മൊബൈലില്‍ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ആവശ്യം നിരസിച്ചതോടെ വടിയും മൊബൈലും ഉപയോഗിച്ച് കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വിദ്യാര്‍ഥികളെ മർദിച്ചുവെന്നായിരുന്നു പരാതി.

തുടർന്ന് മാധ്യമങ്ങളിൽ അതിരമ്പുഴയിലെ തന്നെ വിദ്യാർഥികൾ മർദിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ. പിന്നീട് വിശദമായ അന്വേഷണത്തിലാണ് പുറത്തു നിന്നുള്ള വിദ്യാർഥികളാണ് മർദിച്ചതെന്ന് സ്ഥിരീകരിച്ചത്. അതിരമ്പുഴയിലെ സ്കൂൾ അധികൃതരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 

 

Be the first to comment

Leave a Reply

Your email address will not be published.


*