മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി

മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഇൻറർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. മണിപ്പൂരിലെ ക്രമസമാധാന നില പരിഗണിച്ചാണ് പുതിയ തീരുമാനം. ഇംഫാൽ ഈസ്റ്റ് ഇംഫാൽ വെസ്റ്റ് ബിഷ്ണുപ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ സെപ്റ്റംബർ 15 വരെ ഇൻറർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

സംഘർഷ സാധ്യത നിലനിന്നിരുന്ന മേഖലകളിൽ നേരത്തെ കർഫ്യൂം ഏർപ്പെടുത്തിയിരുന്നു ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രി ഖാഷിം വഷുമിൻ്റെ വീട്ടു വളപ്പിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. ജിരീബാം ജില്ലയിൽനിന്ന് വീണ്ടും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്കിടെ സുരക്ഷ സേനയാണ് ആയുധങ്ങൾ കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*