ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ് ജോർജ് ജോസഫ് പൊടിപാറ സ്മാരകമായി പ്രഖ്യാപിക്കുക, മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് പ്രാപ്തമാക്കുക, ആശുപത്രി വികസന സമിതിയുടെ നിയമനങ്ങൾ സുതാര്യമാക്കുക, ചികിത്സക്കെത്തുന്ന എല്ലാവർക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്യുക, കെ.എം മാണി വിഭാവനം ചെയ്ത കാരുണ്യ ചികിത്സാ പദ്ധതി മുൻകാല പ്രാബല്യത്തോടുകൂടി നടപ്പിലാക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി മെഡിക്കൽ കോളേജ് കവാടത്തിൽ സെപ്ത്ബർ 28 ശനിയാഴ്ച 10 AMന് പ്രതിഷേധ സമരം നടത്തും.
പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ മുഖ്യ പ്രഭാഷണം നടത്തും. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാജി തെള്ളകം അദ്ധ്യക്ഷത വഹിക്കും, പാർട്ടിയുടെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ നേതൃത്വം നൽകും.
Be the first to comment