നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു; വീഡിയോ

അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ മാണി എന്നിവർ മുഖ്യ പ്രഭാക്ഷണം നടത്തി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, മുൻ എംപി തോമസ് ചാഴികാടൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്തഗങ്ങളായ ബേബിനാസ് അജാസ്, ജോഷി ഇലഞ്ഞിയിൽ,ഫസീന സുധീർ, ജോസ് അഞ്ജലി.സി ഡി എസ് ചെയർപേഴ്സൺ ഷബീന നിസാർ,

അതിരമ്പുഴ പള്ളി വികാരി ഫാ. ജോസഫ് മുണ്ടകത്തിൽ, കുടമാളൂർ പള്ളി വികാരി ഫാ. മാണി പുതിയിടം, കൈപ്പുഴ പള്ളി വികാരി ഫാ. സാബു മാലിത്തുരുത്തേൽ, മണ്ണാർകുന്ന് പള്ളി വികാരി ഫാ. സന്തോഷ് ധർമശ്ശേരി, മാന്നാനംകെ ഇ സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. ജെയിംസ് മുല്ലശ്ശേരി, ജുമാ മസ്‌ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് യാസിൻ ബാഖവി, അതിരമ്പുഴ എൻ എസ് എസ് കരയോഗം സെക്രട്ടറി ദ്വാരകാനാഥ്, മാന്നാനം എസ് എൻഡിപി ശാഖായോഗം പ്രസിഡൻ്റ് സജീവ് കുമാർ.

 കെ പി എം എസ് ഏറ്റുമാനൂർ യൂണിയൻ സെക്രട്ടറി വിനോദ് കുമാർ കെ ആർ, അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  പി വി മൈക്കിൾ, അതിരമ്പുഴ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് ആൻഡ്രൂസ്, ബാബു ജോർജ് (സി പി ഐ എം), ബിനു ബോസ് (സി പി ഐ, ജോറോയ് പൊന്നാറ്റിൽ (കോൺഗ്രസ്), ജോസ് ഇടവഴിക്കൽ (കേരളാ കോൺഗ്രസ്) ജെയ്‌സൺ ജോസഫ് (കേരളാ കോൺഗ്രസ്), രമേശൻ (ജനതാദൾ), മുഹമ്മദ് ജലീൽ (മുസ്ല‌ിം ലീഗ്) തുടങ്ങിയവർ പങ്കെടുത്തു. ജയിംസ് കുര്യൻ സ്വാഗതവും പി എൻ സാബു കൃതജ്ഞതയും പറഞ്ഞു.

മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് അതിരമ്പുഴ ജംഗ്ഷൻ നവീകരണം പൂർത്തീകരിച്ചത്. കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, മഹാത്മാ ഗാന്ധി സർവ്വകലാശാല, അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളി, അതിപുരാധനമായ അതിരമ്പുഴ മാർക്കറ്റ് എന്നീ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്ന റോഡിൻ്റെ വീതി കുറവു മൂലം രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു ഉണ്ടായികൊണ്ടിരുന്നത്.

6 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ജംഗ്ഷൻ നിലവിൽ 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലുമാണ് നവീകരിച്ചിട്ടുള്ളത്. 8.81 കോടി രൂപാ മുതൽ മുടക്കി 86 ഭൂഉടമകളുടെ ഭൂമി ഏറ്റെടുത്ത് കൊണ്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്.

നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിൽക്കൂടി കടന്നു പോകുന്ന പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളായ ഏറ്റുമാനൂർ വെച്ചൂർ റോഡിനെയും ഏറ്റുമാനൂർ അതിരമ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളംവരുന്ന അതിരമ്പുഴ ആട്ടുകാരൻകവല റോഡിൻ്റെയും, ഓൾഡ് എം.സി. റോഡിനെയും എം സി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 280 മീറ്റർ നീളം വരുന്ന ഹോളിക്രോസ് റോഡിനെയും പ്രധാന ജില്ലാതല റോഡ് നിലവാരത്തിലേയ്ക്ക് ഉയർത്തികൊണ്ട് പൊതുമരാമത്തു വകുപ്പ് മുഖേന ആധുനിക രീതിയിലാണ് പുനർനിർമിച്ചത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*