70 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ഇൻഷ്വറൻസ് ; അറിയേണ്ടതെല്ലാം

ന്യൂഡൽഹി : എഴുപതു വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ പൗരന്മാർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പാക്കുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. സെപ്റ്റംബർ 23 മുതൽ പദ്ധതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. 

വരുമാന പരിധി പദ്ധതിയെ ബാധിക്കില്ലെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഡിജിറ്റൽസേവ പൊതുസേവന കേന്ദ്രങ്ങൾ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ നടത്താം. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ ഉള്ളവർക്കും ഇഎസ്ഐ സ്കീമിന് കീഴിലുള്ളവർക്കും ആനുകൂല്യം ലഭ്യമാകും. ഒരു കുടുംബത്തിന് ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ലഭിക്കുക.

കേരളത്തിൽ സംസ്ഥാന സർക്കാരിന്‍റെ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ലയിപ്പിച്ചായിരിക്കും ആയുഷ്മാൻ പദ്ധതി നടപ്പിലാക്കുക. 45 ദശലക്ഷം കുടുംബങ്ങളിൽ നിന്ന് ഏകദേശം 60 ദശലക്ഷം മുതിർന്ന പൗരന്മാർക്കാണ് പദ്ധതി ഉപകാരപ്പെടുക. സംസ്ഥാനം 1000 കോടി രൂപ ചെലവാക്കുമ്പോൾ കേന്ദ്രം 151 കോടി രൂപ നൽകും.

പദ്ധതിക്ക് അർഹരായവർ

  • 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരന്മാർ.
  • ഇഎസ്ഐ ആനുകൂല്യമോ മറ്റ് സ്വകാര്യ ഇൻഷ്വറൻസുകളോ ഉള്ളവരും അർഹരാണ്.
  • വരുമാന പരിധി അർഹതയെ ബാധിക്കില്ല.അർഹത പരിശോധിക്കുന്നതെങ്ങനെ
  • https://pmjay.gov.in/ എന്ന സൈറ്റ് സന്ദർശിച്ച് ഇക്കാര്യം ഉറപ്പാക്കാം.
  • സൈറ്റിൽ ആം ഐ എലിജിബിൾ എന്ന സെക്ഷൻ ക്ലിക്ക് ചെയ്യുക
  • മൊബൈൽ നമ്പറും കാപ്ച കോഡും നൽകുക
  • ഒടിപി വേരിഫിക്കേഷൻ നടത്തുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കായിരിക്കും ഒടിപി വരുക.
  • വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.
  • 1800-111-565 or 14555 എന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചാലും വിവരങ്ങൾ ലഭിക്കും.
  • ayushmanbharat.csc@gmail.com എന്ന മെയിൽ ഐഡി വഴിയും വിശദാംശങ്ങൾ അറിയാം.അപേക്ഷിക്കുന്നതെങ്ങനെ
    • https://abdm.gov.in സൈറ്റ് വഴി അപേക്ഷിക്കാം.
    • സൈറ്റിൽ ആധാർ കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് രേഖകൾ നൽകി പിഎംജെഎവൈ കിയോസ്ക് വഴി വേരിഫൈ ചെയ്യുക
    • കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ രേഖകൾ നൽകുക
    • ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ഐഡി ഉപയോഗിച്ച് ഇ-കാർഡ് പ്രിന്‍റ് ചെയ്യുക. 
    • ഗുണങ്ങൾ
      • വൈദ്യപരിശോധന, ചികിത്സ, കൺസൾട്ടേഷൻ എന്നിവ ഇൻഷ്വറൻസിൽ ഉൾപ്പെടും.
      • പ്രീ ഹോസ്പിറ്റലൈസേഷൻ കെയർ( അഡ്മിറ്റ് ചെയ്യുന്നതിന് 3 ദിവസം മുൻപ് വരെ)
      • മരുന്നും ചികിത്സയ്ക്കാവശ്യമായ വസ്തുക്കളും
      • അതിതീവ്ര പരിചരണ വിഭാഗത്തിലും അല്ലാതെയുമുള്ള ചികിത്സ
      • അസുഖം കണ്ടെത്തുന്നതിനും ലബോറട്ടറി പരിശോധനയ്ക്കുമുള്ള ചെലവ്
      • ആവശ്യമെങ്കിൽ മെഡിക്കൽ ഇംപ്ലാന്‍റ് ഉറപ്പാക്കും
      • ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഭക്ഷണവും താമസവും ഇൻഷ്വറൻസിൽ ഉൾപ്പെടും
      • ചികിത്സയ്ക്കിടെ ഉണ്ടായേക്കാവുന്ന സങ്കീർണതകളും ഇൻഷ്വറൻസിൽ ഉൾപ്പെടുത്തുന്നുണ്ട്.
      • 15 ദിവസം വരെ ഹോസ്പിറ്റലൈസേഷനു ശേഷമുള്ള തുടർ പരിചരണം

Be the first to comment

Leave a Reply

Your email address will not be published.


*