നമ്മുടെ പലരുടേയും വീടുകളിൽ യാതൊരു പരിചരണവുമില്ലാതെ വളർന്നു നിൽക്കുന്ന ഒരു അവശ്യ വസ്തുവാണ് കാന്താരി മുളക്. ഇന്ന് സൗകര്യങ്ങൾ കൂടിയപ്പോൾ സ്ഥലവും കുറഞ്ഞു. കാന്താരി മുളകിന്റെ ലഭ്യതയും കുറഞ്ഞു. ഇതോടെ കാന്താരി മുളകിന്റെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 600 രൂപയാണ് വില. കാന്താരിയുടെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണം. രണ്ടുമാസം മുൻപ് പച്ചക്കാന്താരിക്ക് ആയിരത്തിനുമുകളിലായിരുന്നു വില.
കാന്താരി മുളക് ഉണക്കി വിദേശത്തേക്ക് കയറ്റി അയക്കാൻ തുടങ്ങിയതോടെയാണ് ഡിമാന്റ് കൂടിയത്. വിദേശമലയാളികളാണ് അവധിക്കുവന്നുപോകുമ്പോൾ സ്വന്തമാവശ്യത്തിനും സുഹൃത്തുക്കൾക്കും നൽകാൻ വലിയ അളവിൽ കാന്താരി ഉണക്കി കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണ്.
വെള്ളകാന്താരിയേക്കാൻ വിലയും ഡിമാൻന്റും പച്ചക്കാന്താരി മുളകിനാണ്. രാസവസ്തു സാന്നിധ്യം കുറവാണെന്നതും ഉണക്കി ദൂർഘ കാലം സൂക്ഷിക്കാമെന്നതും കാന്താരിയോടുള്ള പ്രിയം വർധിപ്പിച്ചു. കാന്താരി അച്ചാറിനും കാന്താരി ഉപ്പിലിട്ടതിനും ആവശ്യക്കാരേറെയാണ്.
Be the first to comment