പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കിടെ മോദി ബൈഡനും ഭാര്യ ജില് ബൈഡനും കൊടുത്ത സമ്മാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത കരകൗശല ട്രെയിന്‍ ആണ് മോദി ബൈഡന് സമ്മാനിച്ചത്. ഡല്‍ഹി – ഡെലവെയര്‍ എന്നും ഇന്ത്യന്‍ റെയില്‍വേ എന്നും ആലേഖനം ചെയ്ത കസ്റ്റമമൈസ്ഡ് ട്രെയിന്‍ ആണിത്.
വെള്ളി കൊണ്ടുള്ള കരകൗശലത്തില്‍ സമ്പന്നമായ പാരമ്പര്യത്തിന് പേരുകേട്ട മഹാരാഷ്ട്രയില്‍ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഈ വിശിഷ്ട സമ്മാനം നിര്‍മിച്ചത്. പ്രഥമ വനിത ജില് ബൈഡന് കശ്മീരി പശ്മിന ഷാള്‍ ആണ് മോദി ഉപഹാരമായി നല്‍കിയത്.
അതേസമയം, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ എത്തിയത്. അതേസമയം ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതല്‍ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
Be the first to comment