കാരിത്താസ് ഹോസ്പിറ്റൽ പട്ടിത്താനം ജംഗ്ഷനിൽ ഒരുക്കിയ റൗണ്ടാന ചെവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും

File Pic

ഏറ്റുമാനൂർ: കാരിത്താസ് ഹോസ്പിറ്റൽ പട്ടിത്താനം ജംഗ്ഷനിൽ ഒരുക്കിയ റൗണ്ടാന ചെവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും. ചെവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനാകും.

എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് പട്ടിത്താനം. എന്നാൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം ഇവിടെ അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്. റൗണ്ടാനയുടെ നിർമിതിയോടെ ഈ പ്രശ്‌നത്തിന്‌ പരിഹാരമാകും.

Be the first to comment

Leave a Reply

Your email address will not be published.


*