നിവിന്‍ പോളി , ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യരുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 21ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയുടെ ചലച്ചിത്രരൂപമാണിത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്ന ചിത്രവുമാണിത്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, വിജയ് മേനോന്, മേജർ രവി, മല്ലിക സുകുമാരൻ, കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, പദ്മരാജ് രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, സംഗീതം ഇഷാന് ചാബ്ര, എഡിറ്റിംഗ് മനോജ്, സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്സിംഗ് വിഷ്ണു ശങ്കര്‍, കലാസംവിധാനം അനീഷ് നാടോടി, മേക്കപ്പ് ലിബിൻ, വസ്ത്രാലങ്കാരം ചന്ദ്രകാന്ത് സോനാവെൻ, മെൽവി ജെ, പ്രൊഡക്ഷൻ കണ്ട്രോളര് ശ്യാം ലാൽ.
Related Articles
![](https://www.yenztimes.com/wp-content/uploads/2023/10/kasragold-326x245.jpg)
ആസിഫ് അലിയുടെ കാസർഗോൾഡ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
ആസിഫ് അലി ചിത്രം കാസർഗോൾഡ് ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 13 ന് നെറ്റ്ഫ്ലിക്സിൽ എത്തും. ബിടെക്കിനുശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സമ്പത്ത് റാം, ദീപക് പറമ്പോൽ, […]
![](https://www.yenztimes.com/wp-content/uploads/2024/06/new-film-8-326x245.jpg)
ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. ചിത്രം ആഗസ്റ്റ് രണ്ടിനാണ് തിയേറ്ററുകളിൽ എത്തുക. ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ […]
![](https://www.yenztimes.com/wp-content/uploads/2024/02/jose-326x245.jpg)
സാമ്പത്തിക തട്ടിപ്പ്; നിവിൻ പോളിയുടെ ‘തുറമുഖം’ സിനിമയുടെ നിർമ്മാതാവ് അറസ്റ്റിൽ
തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ നിവിൻ പോളിയുടെ ‘തുറമുഖം’ എന്ന സിനിമയുടെ നിർമ്മാതാവ് അറസ്റ്റിലായി. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ആർ. മനോജ്കുമാറും സംഘവും ചേർന്ന് പിടികൂടിയത്. വ്യാജ രേഖകളുണ്ടാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റുകയും […]
Be the first to comment