സ്‌കോഡയുടെ ആദ്യ സബ് കോംപാക്ട് SUV കൈലാക് എത്തുന്നു; അവതരണ തീയതി പ്രഖ്യാപിച്ചു

സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവി കൈലാകിന്റെ അവതരണ തീയതി പ്രഖ്യാപിച്ചു. 2024 നവംബർ ആറിന് പ്രദർശിപ്പിക്കും. 2025 ജനുവരിയിൽ വാഹനം വിപണിയിൽ വിൽപനക്കെത്തിക്കാനാണ് നീക്കം. മലയാളി നിർദേശിച്ച പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മത്സരാതിഷ്ഠിത വിപണിയിലെത്തുന്ന കൈലാകിന് നിർമ്മാണ നിലവാരത്തിൽ യാതൊരു കുറവും വരുത്തില്ലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഡയറക്ടർ പെറ്റർ ജനീബ പറയുന്നു.

ഫോക്‌സ്‌വാഗൺ-സ്‌കോഡ ബ്രാൻഡുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത MBQ A0 IN പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്‌യുവി എത്തുന്നത്. ബ്രസയ്ക്കും നെക്‌സോണിനും സമാനമായി ആയിരിക്കും വാഹനം എത്തുക. സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎല്ലുകൾ, മുൻവശത്ത് ബോൾഡർ ഗ്രിൽ എന്നിവയെല്ലാമായി ഈ എസ്‌യുവി വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മഹീന്ദ്ര XUV 3XO മോഡലുമായി മാറ്റുരയ്ക്കുന്നതിന് കൈലാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ പനോരമിക് സൺറൂഫും സ്കോഡ ഉൾപ്പെടുത്തിയേക്കും.

സ്‌കോഡ കൈലാക് എസ്‌യുവിക്ക് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ നൽകാനാണ് സാധ്യത. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിൽ എത്തുന്ന വാഹനത്തിന്റെ ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിഞ്ഞേക്കും. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എസ്യുവി വിപണിയെ ലക്ഷ്യംവെച്ചാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് കൈലാക് വിപണിയിലെത്തിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*