ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായ വിതരണവും നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മാന്നാനം സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ 147 വൃക്കരോഗികൾക്കാണ് സഹായവിതരണം നടത്തിയത്.
കോട്ടയം എം പി അഡ്വ. കെ ഫ്രാൻസിസ് ജോർജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയ മാനേജർ സിസ്റ്റർ ശ്ലോമോ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അജിത്കുമാർ, കോട്ടയം മുനിസിപ്പൽ കൗൺസിലർ റീബ വർക്കി, ഡോ.മിനിമോൾ കുര്യൻ, ജോസഫ് കുര്യൻ, എം സി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Be the first to comment